World Sentinel അകലെയുള്ള കാഴ്ച്ചകള്‍ കാണാന്‍ വഴിയരികില്‍ Look Out കള്‍ കണ്ടിട്ടില്ലെ. അതു പോലൊരു Look Out ന്റെ അടുത്തു നിന്നും തുടങ്ങുന്നു എന്റെ കഥകള്‍.

Monday, July 31, 2006

വ്യാകുല മാതാവ് എങ്ങോട്ടാ പായുന്നേ?

ഈയ്യിടെ ഒരു പകല്‍ ഉറങ്ങുമ്പോള്‍ ഞാന്‍ ഒരു കോളേജ് സ്വപ്നം കണ്ടു. ഇതെന്റെ കോളേജ് കഥയാണു കേട്ടോ. ശരിക്കും നടന്ന കഥ. ഞാന്‍ റാന്നിയില്‍ കോളേജില്‍ പഠിക്കുന്ന കാലത്തേയ്ക്ക്. എനിക്കു എന്റേതായ ഒരു ചെറിയ ലോകം ഉണ്ടായിരുന്നു. അതില്‍ വളരെ കുറച്ചു മനുഷ്യരും, കുറച്ചു ശരിയും, കുറച്ചു തെറ്റും ഉള്ള ഒരു കുഞ്ഞു ലോകം. എന്റെ ചുറ്റും ഉള്ള വലിയ ലോകത്തെ ഞാന്‍ അറിയാനെ ശ്രമിച്ചില്ല. അല്ലെങ്കില്‍ എനിക്കു അതിനുള്ള മനസ്സില്ലായിരുന്നു. പേടിയാണോ എന്നു ചോദിച്ചാല്‍ അല്ല, പക്ഷെ ഒരു കോം‌പ്ളക്സ് , എല്ലാരും എന്തു വിചാരിക്കും എന്നുള്ള ഒരു വിഷമം. അതിനെ വേണമെങ്കില്‍ കോം‌പ്ളക്സ് എന്നു പറയാം. ശരിക്കും പറഞ്ഞാല്‍ ഞങ്ങളുടെ വീട്ടിലെ വളരെ പ്രത്യേക ചിട്ടകളായിരിക്കാം അതിനു വളം വച്ചത്. എന്തായാലും ഞാന്‍ അധികമാരോടും സംസാരിക്കുകയില്ലായിരുന്നു. കഥയിലേക്ക് വരട്ടെ , ഒരു ദിവസം ഇങ്ങനെ കോളേജ് കാന്‍റ്റീനിന്റെ മുന്നിലൂടെ പോകുമ്പോള്‍ ഒരു ചെറിയ അശരീരി, " വ്യാകുലമാതാവെങ്ങോട്ടാ പായുന്നേ!". അതു കേട്ടതും അവരെ ഒന്നു നോക്കുക പോലും ചെയ്യാതെ പന്തം കണ്ട പെരുച്ചാഴി പൊലെ ക്ളാസിലേക്ക് ഒരൊറ്റ ഓട്ടം. ഇപ്പോഴോര്‍ക്കുമ്പോള്‍ എനിക്കു നഷ്ടപ്പെട്ട അല്ലെങ്കില്‍ ഞാന്‍ നഷ്ടപ്പെടുത്തിയ, എന്റെ നല്ല കോളേജ് സമയങ്ങള്‍ ഓര്‍‌ത്ത് വിഷമം തോന്നാറുണ്ട്.

10 Comments:

Blogger ശ്രീജിത്ത്‌ കെ said...

സ്വാഗതം ഇതെന്റെ ലോകമേ. ( ഈ പേര്‍ വിളിക്കാന്‍ ഇത്തിരി പാടാ, എന്റമ്മോ)

മലയാളം ബ്ലോഗുകള്‍ക്കുള്ള സെറ്റിങ്ങ്സ് ഇവിടെ കൊടുത്തിട്ടുണ്ട്. ഇതാ.

ഈ ബ്ലോഗിന്റെ പേര്‍ മലയാളത്തില്‍ ആക്കിയിരുന്നെങ്കില്‍ അതിവിടെ അക്ഷരമാല ക്രമത്തില്‍ വന്നേനേ.

Monday, July 31, 2006

 
Blogger പെരിങ്ങോടന്‍ said...

നല്ല ബെസ്റ്റ് പേര് ‘വ്യാകുലമാതാവെന്നു്’ എന്നാപ്പിന്നെ അത്തരത്തിലൊരു പേരിട്ടൂടെ ബ്ലോഗ് എഴുത്തുകാരിക്കും :)

Monday, July 31, 2006

 
Blogger പരസ്പരം said...

റാന്നീക്കാരിയ്ക്ക് ബൂലോകത്തിലേയ്ക്ക് സ്വാഗതം. പെരിങ്ങോടന്റെ നിര്‍ദ്ദേശത്തോട് ഞാനും യോജിക്കുന്നു.‘വ്യാകുലമാതാവ്’ നല്ല പേരുതന്നെ, പക്ഷേ ഇനി വല്ല കത്തോലിക്കനും അതൊരു അപഹാസ്യമായി തോന്നുമോ?

Tuesday, August 01, 2006

 
Blogger കലേഷ്‌ കുമാര്‍ said...

റാന്നീലെ മാതാവേ, സുസ്വാഗതം ബൂലോഗത്തേക്ക്!
യൂ.ക്കെയില്‍ ഇപ്പം ചൂടാ അല്ലേ?

Tuesday, August 01, 2006

 
Blogger Raghavan P K said...

The word "sentinel "attracted me.A sentinel cannot be a "vepraaLakkaari"..!
How come ?
Regards

Tuesday, August 01, 2006

 
Blogger Inji Pennu said...

അഹാ! വ്യാകുലമാതാവാണല്ലെ? അതു ശരി..

സ്വാഗതം ഉണ്ട്...സ്വാഗതം കുടിച്ച് വരൂ...വരൂ..ബൂലോകത്തേക്ക് സ്വാഗതം..

Tuesday, August 01, 2006

 
Blogger സ്നേഹിതന്‍ said...

ബൂലോഗത്തിലേയ്ക്ക് സ്വാഗതം വ്യാകുലം.

Tuesday, August 01, 2006

 
Blogger Durga said...

ലോകവീക്ഷകേ(കാ) സ്വാഗതം!:)

Friday, August 04, 2006

 
Blogger സാക്ഷി said...

സ്വാഗതം

Tuesday, August 08, 2006

 
Blogger കെവിന്‍ & സിജി said...

ഇപ്പോഴുമുണ്ടോ വ്യാകുലമാതാവിനു് വെപ്രാളം?

പിന്നെ സ്വാഗതം കൂടി പിടിച്ചോ.

Monday, August 28, 2006

 

Post a Comment

Links to this post:

Create a Link

<< Home