World Sentinel അകലെയുള്ള കാഴ്ച്ചകള്‍ കാണാന്‍ വഴിയരികില്‍ Look Out കള്‍ കണ്ടിട്ടില്ലെ. അതു പോലൊരു Look Out ന്റെ അടുത്തു നിന്നും തുടങ്ങുന്നു എന്റെ കഥകള്‍.

Saturday, July 29, 2006

ഇതെന്റെ ലോകം

ഞാനൊരു എഴുത്ത്കാരിയൊന്നുമല്ല കേട്ടോ. ഇതെന്റെ മലയാളത്തൊടുള്ള പ്രണയത്തിനുള്ള ഒരു തെളിവ് എന്നു പറയാം. ഞാന്‍ പുറം ലോകത്തേയ്ക്ക് ഇതിലൂടൊന്ന് എത്തി നോക്കിക്കോട്ടെ. എന്റെ പ്രധാന വിനോദം സ്വപ്നം കാണുക എന്നുള്ളതാണ്. ആഴ്ചയില്‍ മൂന്നു നാലു ദിവസം ജോലി ചെയ്യണം, അതും രാത്രിയില്‍. അതു കഴിഞ്ഞു രണ്ടു മൂന്നു ദിവസം കിടന്നുറങ്ങും. സ്വപ്നം കാണന്‍ പറ്റിയ അവസരം അല്ലേ. നല്ല തണുപ്പുള്ള ഈ കാലാവസ്ഥയില്‍ കിടന്നുറങ്ങാന്‍ നല്ല രസമാണ്. നല്ല ഭക്ഷണം കഴിക്കുക, സ്വപ്നം കണ്ടുറങ്ങുക. ഇതെന്റെ ലോകം.

3 Comments:

Blogger സിബു::cibu said...

സെറ്റിംഗ്‌സ് കൂടി ഇടുമോ..

Saturday, July 29, 2006

 
Blogger ബിന്ദു said...

സ്വാഗതം!! എഴുതൂ...
:)

Saturday, July 29, 2006

 
Blogger പെരിങ്ങോടന്‍ said...

മലയാളത്തില്‍ പറഞ്ഞാല്‍ ഞാന്‍ ഇച്ചിര വെപ്രാളക്കാരിയാണ്. എല്ലാം ആദ്യം ഞാന്‍ അകലെ നിന്നു പകച്ചു നോക്കും, പിന്നെ എടുത്ത് ചാടും. ഒരു കുഴപ്പോമില്ലന്നേ എല്ലാരേമൊന്നു പേടിപ്പിക്കാന്‍, ഞാന്‍ അങ്ങനെ അങ്ങ് ശരിയായിക്കോളും.

ഹാഹാ ഇത്രയും ആത്മാര്‍ത്ഥതയോടെ തന്‍‌കാര്യം പറയുന്നവരുമുണ്ടല്ലേ. വെപ്രാളത്തില്‍ തുടങ്ങാത്ത ബ്ലോഗായതുകൊണ്ടാവും പേടിപ്പിക്കലു നടന്നില്ലാല്ലേ :)

സ്വാഗതം, ബൂലോഗത്തിലേയ്ക്കു സ്വാഗതം.

Saturday, July 29, 2006

 

Post a Comment

Links to this post:

Create a Link

<< Home